പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പ്രചാരണം നടത്തുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ വടക്കന്തറയിൽ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് സ്ഥാനാർത്ഥിയെ തടഞ്ഞത്. ബിജെപിയുടെ ശക്തികേന്ദ്രത്തിൽ വോട്ട് അഭ്യർത്ഥിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞാണു തടഞ്ഞതെന്നു പറയുന്നു. തുടർന്നു പിഷാരടിപിന്തിരിഞ്ഞു.
ഇതിനിടെ, കാസർകോട് ചെറുവത്തൂർ ബസ്റ്റാൻഡിൽ യുഡിഎഫ് പ്രചാരണ സംഘത്തെ സിപിഎം പ്രവർത്തകർ തടഞ്ഞതായി പരാതി ഉയർന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാർത്ഥി സന്ദീപ് വാര്യരെയും തടഞ്ഞത് വാക്കുതർക്കത്തിന് ഇടയാക്കിയതായി യുഡിഎഫ് ആരോപിച്ചു. അതേ സമയം ഈ ആരോപണങ്ങൾ സിപിഎം നിഷേധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചെറുവത്തൂർ മടക്കരയിൽ പ്രചാരണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടായിരുന്നു സി.പി.എം മറുപടി.







