തിരുവനന്തപുരം: കാസർകോട് ജില്ലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ഇതേ സാധ്യതയുണ്ടെന്ന് അറിയിപ്പ് പറഞ്ഞു മൂന്നു ജില്ലകളിലും യെല്ലോഅലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64 . 5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുണ്ടാകുന്ന മഴയ്ക്കാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് ഉദ്ദേശിക്കുന്നത്. അന്തരീക്ഷം കാർമേഘം മൂടുന്നത് ദൃശ്യമായാൽ ജനങ്ങൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഭിത്തിയിലോ, നിലത്തോ സ്പർശിക്കാതെ മരം ഉപകരണങ്ങളിൽ ഇരിക്കണം. ഗ്രഹോപകരണങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നൽ സമയത്ത് ഫോൺ ഉപയോഗിക്കരുത്.







