അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നത് ചോദ്യം ചെയ്ത സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍; പ്രതി കസ്റ്റഡിയില്‍

കോട്ടയം: അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നത് ചോദ്യം ചെയ്ത സ്ത്രീയെ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കുന്നുംപുറത്ത് മാളിയേക്കല്‍ വീട്ടില്‍ ശാന്തകുമാരി (65) ആണു മരിച്ചത്. ഇരുവീട്ടുകാരും തമ്മിലുള്ള തര്‍ക്കത്തിനിടെ ശാന്തകുമാരിക്ക് തലയ്ക്ക് അടിയേറ്റിരുന്നു. അതാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. അയല്‍ വീടിന്റെ മുറ്റത്താണ് ശാന്തകുമാരിയുടെ മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ പൂവത്തിന്‍കിഴക്കേതില്‍ എബി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മണര്‍കാട് കുഴിപ്പുരയിടത്ത് കഴിഞ്ഞദിവസമാണ് സംഭവം. കസ്റ്റഡിയിലായ എബിയുടെ ഭാര്യവീടിന്റെ മുറ്റത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനിടെ മരിച്ച ശാന്തകുമാരിയും മകള്‍ അനശ്വരയും കൊച്ചുമകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ വീട്ടിലെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുമെന്നായിരുന്നു ഇവര്‍ പറയുന്നത്. ഇരുകുടുംബങ്ങളും തമ്മില്‍ വഴിയടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കം നിലനിന്നിരുന്നു. അതിനിടെയാണ് സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷവും.

സംഘര്‍ഷത്തിനിടെ ശാന്തകുമാരിയുടെ തലയ്ക്ക് അടിയേറ്റ് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ശാന്തകുമാരിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം അറിയാന്‍ കഴിയുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page