ഹൈദരാബാദ്: ഭര്‍ത്താവിന്റെ പുനര്‍വിവാഹത്തില്‍ മനംനൊന്ത യുവതി രണ്ട് മക്കള്‍ക്കൊപ്പം ജീവനൊടുക്കി. 29 കാരിയായ എസ്. ബനോത്ത് ശ്രാവന്തി, മക്കളായ കാര്‍ത്തിക് (12), കൗശിക് (10) എന്നിവരാണ് മരിച്ചത്. കുടുംബ തര്‍ക്കമാണ് യുവതിയെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
13 വര്‍ഷം മുമ്പാണ് ശ്രാവന്തി ബോഡ പ്രവീണ്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്. അടുത്തിടെ പ്രവീണ്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി പറയുന്നു. ഇതേചൊല്ലി ദമ്പതികള്‍ തമ്മില്‍ പതിവായി കലഹിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം ശ്രാവന്തി വീടുവിട്ട് കുട്ടികളോടൊപ്പം വാറങ്കലിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. എന്നാല്‍ ബന്ധുക്കള്‍ ഭര്‍തൃവീട്ടിലേക്ക് തിരികെ പോകാന്‍ അവളോട് നിര്‍ദേശിച്ചു.
പിന്നാലെ മക്കള്‍ക്കൊപ്പം ശ്രാവന്തി ഭര്‍തൃവീട്ടിലെത്തി. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് പ്രവീണ്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് അവരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് അമ്മയേയും മക്കളേയും തൂങ്ങിമരിച്ചനിലയില്‍ കാണുന്നത്. സംഭവത്തില്‍ പ്രവീണിനെതിരെ പൊലീസ് കേസെടുത്തതായി എ.സി.പി പി. നരേഷ് റെഡ്ഡി പറഞ്ഞു.







