തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക, ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും പുറത്താക്കി. ഭാരവാഹികളായ രഞ്ജി പണിക്കര്‍, ജി. എസ് വിജയന്‍ എന്നിവര്‍ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഫെഫ്കയ്ക്ക് ഒരു നിലപാടേ ഉള്ളൂവെന്നും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരംഗം പ്രതി ചേര്‍ക്കപ്പെട്ടാല്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതുവരെ അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് പ്രാഥമിക നടപടി ക്രമമാണെന്നും പെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.







