കാസര്‍കോട്: വെള്ളരിക്കുണ്ട്, പരപ്പ, കോളംകുളത്തെ എ ഡി പ്രസാദിന്റെ ആകസ്മിക മരണത്തില്‍ അനുശോചിച്ച് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി.
സി പി എം ഏരിയാ സെക്രട്ടറി രാജന്‍ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പാറക്കോല്‍ രാജന്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എ ഡി പ്രസാദിന്റെ വിയോഗം വലിയ നഷ്ടമാണെന്നു യോഗം അഭിപ്രായപ്പെട്ടു.






