കാസര്‍കോട്: പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇറാനെ എതിര്‍ത്തു കൊണ്ട് സമൂഹ മാധ്യമത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ യുവാവിനു നേരെ അധിക്ഷേപവും ഭീഷണിയുമെന്ന് പരാതി. പെരിയ, മുത്തനടുക്കത്തെ എം നവനീത് (36)നല്‍കിയ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരം സൈബര്‍ ഓപ്പറേഷന്‍സ് എസ് പിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. പരാതിക്കാരനായ നവനീത് അബുദാബിയിലാണ്.






