ന്യൂ ഡെൽഹി:പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്ന് രാജ്യം സാമ്പത്തിക രംഗത്ത് ഒട്ടേറെ നിർണായക മാറ്റങ്ങളിലേക്ക് കടക്കുന്നു.
ആദായ നികുതി മേഖലയിലാണ് ശ്രദ്ധേയമായ മാറ്റം. പുതിയ ആദായ നികുതി നിയമം ഇന്നു നിലവിൽ വരുന്നതോടെ സാമ്പത്തിക വർഷം, അസസ്‌മെന്റ് വർഷം എന്നീ പദങ്ങൾക്ക് പകരം ടാക്സ് ഇയർ എന്നു മാത്രമേ ഉപയോഗിക്കു. പാൻ കാർഡ് നൽകുന്നതിൽ ഇളവുകൾ ഏർപ്പെടുത്തി.
സ്വർണപ്പണയ മേഖലയിൽ റിസർവ് ബാങ്കിന്റെ പരിഷ്കരിച്ച ചട്ടങ്ങൾ പൂർണമായി ഇന്നു നടപ്പിലാകും. ഫാസ്ടാഗ് വാർഷിക നിരക്ക് 3,000 രൂപയിൽ നിന്ന് 3,075 രൂപയായി ഉയരും. എടിഎം സർവീസ് ചാർജുകളിലും ഇന്ന് മുതൽ മാറ്റം വരും.
സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾക്ക് ഒ.ടി.പി.ക്ക് പുറമേ പിൻ നമ്പറും ഫിംഗർ പ്രിൻ്റും നിർബന്ധമാക്കി.
അമേരിക്കൻ വ്യാപാര തീരുവ നയവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ അനിശ്ചിതത്വവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുന്നത്.







