മംഗ്‌ളൂരു: റോഡരുകില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ബസിടിച്ച് ഉണ്ടായ അപകടത്തില്‍ അമ്മയും മകനും മരിച്ചു. മൂഡുബിദ്രി, ഗന്തല്‍കട്ടെ, നീറല്‍ക്കെ സ്വദേശികളായ പ്രേമ, മകന്‍ സീന എന്നിവരാണ് മരിച്ചത്. മൂഡുബിദ്രിയില്‍ നിന്നു ഗന്തല്‍ക്കട്ടെയിലേയ്ക്ക് ബൈക്കില്‍ പോവുകയായിരുന്നു പ്രേമയും മകനും. മൂഡുബിദ്രി പെട്രോള്‍ പമ്പിനു സമീപത്ത് എത്തിയപ്പോള്‍ റോഡരുകില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ഇടിച്ചാണ് അപകടം. പ്രേമ അപകട സ്ഥലത്തു വച്ചും മകന്‍ സീന ആശുപത്രിയിലുമാണ് മരിച്ചത്.







