കരിന്തളം: കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്‌കൂൾ 62-ാം വാർഷികം ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയുണ്ടായി രുന്നു. സ്കൂൾ മാനേജർ കെ സുശീല ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് വി വി രാജ്മോഹൻ അധ്യക്ഷത വഹിച്ചു .വിവിധ മേഖലകളിൽ വിജയികളായ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.എം പി ടി എ പ്രസിഡണ്ട് പി അമൃത,പി ടി എ വൈസ് പ്രസിഡണ്ട് വി കെ ഗിരീഷ്, കെ പി ബൈജു, ദീപ ജോസഫ് എച്ച് എം സജി പി ജോസ് , കെ വിമൽദാസ് പ്രസംഗിച്ചു.






