കണ്ണൂര്‍: കണ്ണൂരിലെ വന്‍ മയക്കുമരുന്ന് റാക്കറ്റിന്റെ തലവനായ യുവാവ് ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. കണ്ണൂര്‍ ടൗണിലെ സല്‍മാനൂല്‍ ഫാരീസ് ആണ് പിടിയിലായത്.
നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. 2024ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്. തുടര്‍ന്ന് വിദേശത്തേക്ക് കടന്നു. ഇതോടെ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയാല്‍ പിടിയിലാവില്ലെന്ന ധാരണയിൽ എത്തുകയായിരുന്നു. എന്നാല്‍ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസിനെ വിവരമറിയിച്ചു. ടൗണ്‍പൊലീസ് ഇൻസ്പെക്ടർ എസ്.പി കൈലാസനാഥന്റെ നിര്‍ദേശപ്രകാരം എസ്.ഐ ബി.ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹൈദരാബാദിലേക്ക്പോകുമെന്ന് അധികൃതർ പറഞ്ഞു.







