കൊച്ചി: വോട്ടിംഗ് യന്ത്രത്തില്‍ ചേര്‍ത്തിട്ടുള്ള അഞ്ജലി പിവി എന്ന തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്ന ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. വോട്ടിങ് യന്ത്രത്തില്‍ തന്റെ പേര് അഞ്ജലി പി.വി. എന്നാണെന്നും അതുമാറ്റി അഞ്ജലി നായര്‍ എന്നാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആശ്യപ്പെട്ടാണ്
തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചത്. പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും താന്‍ അഞ്ജലി നായര്‍ എന്നാണ് അറിയപ്പെടുന്നതെന്നും സ്ഥാനാര്‍ഥി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹര്‍ജി പരിഗണിച്ച കോടതി സ്ഥാനാര്‍ഥി പറയുന്ന പേരില്‍ മത്സരിക്കുന്നതല്ലേ ജനാധിപത്യമെന്ന് ചോദിച്ചു. തിരിച്ചറിയാന്‍ പറ്റാത്തതുകൊണ്ട് ഒരു വോട്ടു പോലും അവര്‍ക്ക് നഷ്ടമാകാന്‍ പാടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാന്‍ ജില്ലാ വരണാധികാരിക്ക് നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച വരണാധികാരി മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലി നായരോട് നിര്‍ദേശിച്ചിട്ടുണ്ട്.







