കൊച്ചി: വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വൃദ്ധന്‍ മരിച്ചു. എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസി തേവര കോന്തുരുത്തി കുട്ടംപറമ്പില്‍ ലോനപ്പനാണ് (92) മരിച്ചത്. 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തില്‍ അധികം ഭിന്നശേഷിയുള്ളവര്‍ക്കുമായി വീടുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രൊവിഡന്‍സ് ഹോമിലെത്തിയ തെരഞ്ഞെടുപ്പ് ജീവനക്കാര്‍ക്ക് മുന്നില്‍ വച്ചാണ് ചൊവ്വാഴ്ച രാവിലെ മറ്റു അന്തേവാസികള്‍ക്കൊപ്പം ലോനപ്പന്‍ സമ്മതിദാനം വിനിയോഗിച്ചത്.
പ്രായാധിക്യം മൂലമുള്ള ശാരീരിക അസ്വസ്ഥതകളും ശ്വാസതടസ്സവും ചുമയും കുറെ നാളുകളായി ലോനപ്പനെ അലട്ടിയിരുന്നു. വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ആരോഗ്യനില മോശമായ ലോനപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. 12 വര്‍ഷം മുമ്പ് ഭാര്യ മരിച്ച ലോനപ്പന് മക്കളില്ല. 2016 മുതല്‍ പ്രൊവിഡന്‍സ് ഹോമില്‍ താമസിച്ചുവരികയാണ്.







