തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം വരാനുള്ള കാത്തിരിപ്പിലായിരുന്നു തീര്‍ത്ഥ. അതിനിടെയാണ് മരണം സംഭവിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.







