സ്വർണം കട്ടത് ആരപ്പാ – രാഹുലിനും സംശയം; വൃന്ദ കാരാട്ടിനും സംശയം

തിരുവനന്തപുരം: സ്വർണ്ണം കട്ടത് ആരപ്പാ എന്ന സംശയം നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകുന്നു. രാഷ്ട്രീയപാർട്ടികളുടെ പ്രമുഖ നേതാക്കൾ ഇക്കാര്യത്തിൽ സംശയവുമായി ഓരോരുത്തരായി രംഗത്തുവരുന്നതോടെ ഇതിൽ എന്തോ പന്തികേടുണ്ടെന്ന സംശയം ജനങ്ങളെ ആശയത്തിൽ ആക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം അയ്യപ്പന്റെ പൂങ്കാവനം എന്നറിയപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ വച്ചാണ് സ്വർണം കട്ടത് ആരപ്പാ എന്ന സംശയം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രകടിപ്പിച്ചത് .അതിന് അപ്പോൾ തന്നെ പൊതു സമ്മേളനത്തിൽ തടിച്ചുകൂടിയിരുന്ന പ്രവർത്തകർ ഒറ്റക്കെട്ടായി മറുപടിയും പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്നലെ കേരളത്തിൽ എത്തിയ സിപിഎം നേതാവ് വൃന്ദ കാരാട്ട് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു സംശയം ഉന്നയിച്ചു- പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ എന്നായിരുന്നു അവരുടെ സംശയം. നേതാക്കന്മാരുടെ ചോദ്യോത്തരങ്ങൾ സംഭവം ജനങ്ങളിൽ സംശയം രൂക്ഷമാക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page