എറണാകുളം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നു ആരോപിച്ച് യുവാവിനെ ഒരു സംഘം തല്ലിക്കൊന്നു. സംഭവത്തില്‍ ആസാം സ്വദേശികളായ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി പെരുമ്പാവൂരിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ആസാം സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലായ ആസാം സ്വദേശികളെല്ലാം പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളികളാണ്. രാവിലെ ജോലിക്കു പോകുമ്പോള്‍ തൊഴിലാളികളെല്ലാം മൊബൈല്‍ ഫോണ്‍ ചെറിയ പെട്ടിയിലാക്കി പോവുകയാണ് പതിവ്. ചൊവ്വാഴ്ച രാത്രി തിരിച്ചെത്തി നോക്കിയപ്പോള്‍ ഇതില്‍ നിന്നു രണ്ടു മൊബൈല്‍ ഫോണുകള്‍ കാണാതായതായി വ്യക്തമായി. ഈ സമയത്ത് സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ ആറു തൊഴിലാളികള്‍ ചേര്‍ന്ന് ആള്‍ക്കൂട്ട വിചാരണ നടത്തിയ ശേഷം ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പെരുമ്പാവൂര്‍ പൊലീസ് മൂന്നു സഹോദരങ്ങള്‍ ഉള്‍പ്പെടെ ആറുപേരെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പെരുമ്പാവൂര്‍ ഗവ. ആശുപത്രിയിലേയ്ക്ക് മാറ്റി. കൊല്ലപ്പെട്ട ആളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം കാണാതായ ഫോണുകൾ കമ്പനി പരിസരത്ത് തന്നെ കണ്ടെത്തിയതായും പറയുന്നുണ്







