മലപ്പുറം:കേരള സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറം . പരപ്പനങ്ങാടി നെടുവ സ്വദേശി എൻ വി പത്മനാഭനുലഭിച്ചു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.
കോയമ്പത്തൂരിൽ നിന്ന് ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്ന തിനിടയിൽ പാലക്കാട്ട് ഇറങ്ങിയ പാലക്കാട്ടെ ഒരു ലോട്ടറി കടയിൽ നിന്നു വാങ്ങിയ ടിക്കറ്റാണു മഹാ ഭാഗ്യം സമ്മാനിച്ചതെന്നു പത്മനാഭൻ പറഞ്ഞു. പരപ്പനങ്ങാടി എസ്ബിഐ ശാഖയിലെത്തി ടിക്കറ്റ് കൈമാറി.
10 കോടി സമ്മാനം കിട്ടിയെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും നികുതി കഴിഞ്ഞ് കൈയിൽ കിട്ടുന്നത് 6 കോടി 30 ലക്ഷം രൂപ മാത്രമാണ്. സംസ്ഥാന നികുതി, കേന്ദ്ര ആദായനികുതി, സർചാർജ്, ആരോഗ്യ വിദ്യാഭ്യാസ സെസ് എന്നിവ കഴിഞ്ഞാണ് തുക ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ഒന്നാം സമ്മാനത്തോടൊപ്പം ഒരു ലക്ഷം രൂപ വീതമുള്ള അഞ്ച് സമാശ്വാസ സമ്മാനങ്ങളുംപാലക്കാട്ടുവിറ്റ ടിക്കറ്റകൾക്കാണ്.







