ഫോർട്ട് വർത്ത് പോലീസ് ഓഫീസറെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്: യുവതിക്ക് ജീവപര്യന്തം തടവ്

പി പി ചെറിയാൻ

ഫോർട്ട് വർത്ത്: 2024-ൽ ഡ്യൂട്ടിക്കിടെ ഫോർട്ട് വർത്ത് പോലീസ് സർജന്റ് ബില്ലി റാൻഡോൾഫിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 26-കാരിയായ ഡി ഔജാലെ ഇവാൻസിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ച ടാരന്റ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ച ത് .2024 ഓഗസ്റ്റ് 12-ന് ഐ-35 ഡബ്ല്യു ഹൈവേയിൽ മറ്റൊരു അപകടസ്ഥലത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു 29 വർഷത്തെ സർവീസുള്ള ബില്ലി റാൻഡോൾഫ്. ഈ സമയത്ത് തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഇവാൻസിന്റെ കാർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടസമയത്ത് ഇവാൻസ് കമിഞ്ഞ മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 10 ഷോട്ട് ടെക്വില കഴിച്ചിരുന്നതായി അവർ സമ്മതിച്ചിരുന്നു. രക്തപരിശോധനയിൽ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയിലും കൂടുതലാണെന്ന് വ്യക്തമായിരുന്നു..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page