കള്ളാറില്‍ വന്‍ തീപിടുത്തം; വനിതാ സൊസൈറ്റിയുടെ ഗൃഹോപകരണശാല കത്തിയമര്‍ന്നു, ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാറില്‍ വന്‍ തീപിടുത്തം. കള്ളാര്‍ വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഗൃഹോപകരണ വില്‍പനശാലയുടെ ഗോഡൗണ്‍ കത്തി അമര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുറ്റിക്കോലില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ആണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമെന്നു സംശയിക്കുന്നു. വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് വന്‍ തോതില്‍ സ്‌റ്റോക്ക് എത്തിച്ചിരുന്നു. തീപിടുത്തത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page