കുമ്പള: പുഴയോരത്ത് നിറുത്തി മണല്‍ നിറയ്ക്കുകയായിരുന്ന ടിപ്പര്‍ ലോറിയും മണലും പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവര്‍ക്കും ലോഡിംഗില്‍ ഏര്‍പ്പെട്ടിരുന്ന മറ്റു നാലുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
പൊലീസ് സ്ഥലത്തെത്തുന്നതു കണ്ട് ലോറിയുടെ ഡ്രൈവര്‍ സീറ്റിലിരുന്ന ഡ്രൈവറും അയാളുടെ നിര്‍ദ്ദേശമനുസരിച്ചു പൂഴി ഊറ്റിക്കൊണ്ടിരുന്ന നാലു തൊഴിലാളികളും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്തെതിരെ പൊലീസ് സര്‍ക്കാര്‍ മുതല്‍ കൊള്ളക്കാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഹേരൂര്‍ പയ്യാറിലെ ഷിറിയ പുഴക്കടവില്‍ നിന്നു പ്രതികള്‍ നിയമവിരുദ്ധമായി മണലൂറ്റി കടത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നതെന്നു എസ് ഐ അനന്തകൃഷ്ണ മേനോന്‍ പറഞ്ഞു.






