തിരഞ്ഞെടുപ്പു പ്രചരണം കത്തിക്കയറുന്നതിനിടയിൽ ഇന്നലെ 10922 പേർ വോട്ട് ചെയ്തു

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചരണം കത്തിക്കയറുന്നതിനിടയിൽ സംസ്ഥാനത്തിന്നലെ 10922 പേർ വോട്ട് ചെയ്തു. 85 വയസ്സുകഴിഞ്ഞ 7561 പേരും ശാരീരിക പരിമിതിയുള്ള 3361 പേരുമാണ് തിങ്കളാഴ്ച വോട്ട് ചെയ്തത്. വോട്ടിംഗ് മെഷിനും മറ്റു സജ്ജീകരണങ്ങളുമായി തിരഞ്ഞെടുപ്പു ജീവനക്കാരും സുരക്ഷാജീവനക്കാരും വീഡിയോ ഗ്രാഫറും നിരീക്ഷകരും അടങ്ങിയ സംഘം ഇവരുടെ വീടുകളിലെത്തിയാണ് ഈ വിഭാഗം വോട്ടർമാരുടെ സമ്മതിദാനം രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇത്തരക്കാരായ 207757 പേർ ഇത്തരത്തിൽ വോട്ടിംഗിന് അപേക്ഷിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page