ഉദയ സെവൻസിന് ചായ്യോത്ത് തുടക്കമായി

നീലേശ്വരം: 33-ാം മത് ഉദയ സെവൻസിന് ചായ്യോത്ത് തുടക്കമായി. 43 വർഷമായി ചായ്യോത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന ഉദയ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ 32 വർഷമായി തുടരുന്ന ഈവനിങ് സെവൻസ് ടൂർണമെൻ്റ് ചായ്യോത്ത് സ്കൂളിന് സമീപമുളള മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.വി രത്നാകരൻ അധ്യക്ഷത വഹിച്ചു. എൻ വി രാജൻ , പഞ്ചായത്ത് പ്രസിഡൻ്റ് എം. രാജൻ, വാർഡ് മെമ്പർമാരായ എം. സുരേന്ദ്രൻ, ധന്യ , സ്പോൺസർ ശശി നീലായി,സി നാരായണൻ പ്രസംഗിച്ചു. മത്സരങ്ങൾ
ഏപ്രിൽ 15 വരെ നീണ്ടു നിൽക്കുo. ടൂർണമെന്റിൽ ആഫ്രിക്കൻ കളിക്കാർ ഉൾപ്പെടെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്. മലബാറിലെ സെവൻസ് ഫുട്ബോളിലെ ശക്തരായ 16 ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കുന്നു.ടൂർണമെൻ്റ് ജേതാക്കൾക്ക് ഉദയ പ്രവാസി കൂട്ടായ്മ നൽകുന്ന 50000 രൂപ ക്യാഷ് അവാർഡും, ക്ലബിൻ്റെ സ്ഥിരം ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് കൈനറ്റിക് ഹബ് കൊച്ചി നൽകുന്ന 30000 രൂപയും ക്ലബിൻ്റെ സ്ഥിരം ട്രോഫിയും സമ്മാനമായി നൽകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെരിയ, ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസ് പ്രജി അജ്ജാവരം അസീസ് അറസ്റ്റില്‍; പിടിയിലായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുള്ള്യയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അന്തര്‍ സംസ്ഥാന ക്രിമിനല്‍

You cannot copy content of this page