പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മൈസൂര്‍: പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കര്‍ണാടക മൈസൂറിലെ ഹുന്‍സൂര്‍ ഗ്രാമത്തിലാണ് സംഭവം. ആറരമാസം പ്രായമുള്ള ചിന്മയ് ഗൗഡയാണ് മരിച്ചത്. മൂത്ത സഹോദരനൊപ്പം കളിക്കുകയായിരുന്നു കുഞ്ഞ്.

അതിനിടെ പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തി പൂവെടുത്ത് വായിലിടുകയായിരുന്നു. ഇതുകണ്ട് സഹോദരന്‍ പൂവ് എടുക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് അത് വിഴുങ്ങിയിരുന്നു. ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page