കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു എസ് ഡി പി ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഏതു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കില്ല. പകരം പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കാനാണ് ആലോചിക്കുന്നത്. എന്നാല്‍ നേമത്ത് എസ് ഡി പി ഐയുടെ പിന്തുണ വി ശിവന്‍കുട്ടിക്കാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടത് അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ വോട്ടുകളെ ചൊല്ലി മുന്നണികളില്‍ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടയിലാണ് ദേശീയ അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.







