പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്ത്

പയ്യന്നൂർ : പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ക്രമക്കേടുകളുടെ തെളിവുകൾ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടു. ഫെയ്സ്ബുക്കിലൂടെ ബാങ്ക് രേഖകൾ പങ്കുവച്ചാണ് അദ്ദേഹം ആരോപണങ്ങൾ വെളിപ്പെടുത്തിയത്.2018 ജൂലൈ 9-ന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധി അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ സിപിഎം ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതായി കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. ഈ തുക ഭവന നിർമ്മാണ ആവശ്യത്തിന് ഉപയോഗിച്ചതായി കള്ളരേഖ തയ്യാറാക്കിയെന്നും അദ്ദേഹം കുറിച്ചു.അക്കൗണ്ട് സ്റ്റേറ്റ്മെന്റും ഫണ്ട് ചെലവഴിച്ചതിന്റെ കമ്മിറ്റി രേഖകളുടെ പകർപ്പും അദ്ദേഹം പ്രസിദ്ധീകരിച്ചു. എന്നാൽ പ്രചരണം തുടങ്ങിയ ശേഷം യാതൊരു ഫണ്ട് ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന് സിപിഎം നിലപാട് പ്രകടിപ്പിച്ചു.ഈ തെളിവുകൾ ജനം ശരിയായി വിലയിരുത്തുമെന്നും ഏത് ന്യായീകരണത്തിനും മുകളിൽ സത്യം തിളങ്ങി നിൽക്കുമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page