ആലപ്പുഴ: വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം വഞ്ചിച്ചുവെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിയായ രാഹുലിനെ(31) ആണ് അറസ്റ്റുചെയ്തത്. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിലും ബീച്ചിലും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്.
ഫ്രീലാന്‍സ് വെബ് ഡിസൈനറായ പ്രതി പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത് കാട്ടിയായിരുന്നു ഭീഷണിയും പീഡനവുമെന്ന് പരാതിയില്‍ ബോധിപ്പിച്ചു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.







