കുവൈറ്റ്സിറ്റി:കുവൈറ്റിലെ ഒരു ജല – വൈദ്യുത പ്ലാന്റിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി മരിച്ചു.ഞായറാഴ്ച വൈകിട്ടാണ് സംഭവം. പ്ലാന്റിന്റെ സർവീസ് കെട്ടിടം ഭാഗികമായി തകർന്നു. കുവൈറ്റിൽ വെള്ളo -വൈദ്യംതി വിതരണം തടസ്സപ്പെടുത്തുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.എന്നാൽ രാജ്യത്ത് ഇപ്പോഴും വൈദ്യുതിയും വെള്ളവും സാധാരണ നിലയിൽ ലഭിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.ഇന്നലെ രാത്രി മാത്രം ഇറാൻ 14 മിസൈലുകളും 12 ഡ്രോണുകളും കുവൈറ്റിലേക്ക് അയച്ചു. എല്ലാം കുവൈറ്റ് സൈന്യം വെടിവച്ചിട്ടു.ഗൾഫിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വർദ്ധിക്കുകയാണ്.







