കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു. കോട്ടയം, പുതുപ്പള്ളിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുന്നതായിരിക്കും ആദ്യ മന്ത്രി സഭാ തീരുമാനം. അതുവഴി റബ്ബര്‍ വില 300 രൂപ വരെ ഉയരും. കോണ്‍ഗ്രസ് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ല. കഴിഞ്ഞ തവണ റബ്ബര്‍ കര്‍ഷകര്‍ക്കു ഇടതു മുന്നണി നല്‍കിയ വാക്കുപാലിച്ചില്ല-രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.
അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയാണ് പാട്ടിലാക്കിയിരിക്കുന്നത് അതുപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി ഭയപ്പെടുത്തുന്നത്-രാഹുല്‍ ആരോപിച്ചു.







