തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. യുവാക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് മധുരം നല്‍കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് പ്രമുഖ ബ്രാന്‍ഡിന്റെ 200 ഹല്‍വ പായ്ക്കറ്റുകള്‍ നല്‍കും. ഏതു പോളിങ് ബൂത്തിലാണ് ഹല്‍വ വിതരണം ചെയ്യേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ തീരുമാനിക്കണം. കന്നി വോട്ടര്‍മാരാണെന്നു പരിശോധിച്ചുറപ്പിച്ച് ഹല്‍വ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ബൂത്ത് ലെവല്‍ ഏജന്റുമാരെ ഏല്‍പ്പിച്ചു. ഹല്‍വ വിതരണത്തിന്റെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.







