കാസർകോട് : ആഗോ ള പ്രശസ്ത മെഡിക്കൽപുരസ്കാരമായ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഹാലറ്റ് പ്രൈസ് മെഡൽ മേല്പറമ്പിലെ ഡോ. ചേതന സി എമ്മിന് ലഭിച്ചു. എം ആർ സി എസ് പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയാണ് ഡോ. ചേതന എം ആർ എസ് സി -ഇ എൻ ടി, എം എസ് -ഇ എൻ ടി പ്രശ ക്തമായ ഈ പുരസ്ക്കാരം കരസ്ഥമാക്കിയത്. മംഗലാപുരത്തു ഇ എൻ ടി സർജനായ ഡോ.ചേതന മേൽപറമ്പിലെ കളനാട് നഴ്സിങ് ഹോം ഉടമയും ബ്രാഹ്മണ സഭ നേതാവുമായ ഡോ. എം സത്യനാഥൻ- ഡോ. ഗീതാ സത്യനാഥ് ദമ്പതികളുടെ മകൻ മംഗലാപുരത്തു മനോരോഗ ചികിത്സ വിദഗ്ധനായ ഡോ. ശാശ്വത് സത്യനാഥൻ്റെ ഭാര്യയാണ് .






