പി പി ചെറിയാൻ
ഡാലസ്: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഡാലസിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക യോഗം അഭ്യർത്ഥിച്ചു.മാർച്ച് 29 ഞായറാഴ്ച വൈകീട്ട് 5 മണിക് മെസ്ക്വിറ്റിലെ റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നതെന്ന് യോഗം വിലയിരുത്തി. പ്രവാസി മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ യോഗം ശക്തമായ പ്രതിഷേധി ച്ചു. പ്രവാസികൾ കേരളത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നടത്തുന്ന ശ്രമങ്ങൾക്ക് യാതൊരുവിധ പിന്തുണയും സർക്കാർ നൽകുന്നില്ല. മാത്രമല്ല, ചുവപ്പുനാടയിൽ കുരുക്കി അവരെ ബുദ്ധിമുട്ടിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ഇനി ഒരു കാരണവശാലും എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകാൻ അവസരം നൽകരുതെന്നുയോഗം വോട്ടർമാരോട് അഭ്യർത്ഥിച്ചു . കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനുമായി യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
പ്രദീപ് നാഗനൂലിൽ അദ്യക്ഷത വഹിച്ചു.. ഡാലസിന്റെ വിവിധ മേഖലകളിൽ നിന്നും എത്തിയ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.







