മോഷ്ടിച്ച സ്‌കൂട്ടറില്‍ കറക്കം; കാസര്‍കോട്, നായന്മാര്‍മൂലയില്‍ താമസക്കാരനായ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങി നടക്കുകയായിരുന്ന യുവാവ് അറസ്റ്റില്‍. കാസര്‍കോട്, നായന്മാര്‍മൂലയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കോട്ടയം, കാഞ്ഞിരപ്പള്ളി, പുന്നത്താനത്തെ ഇസാമാമുല്‍ ഹഖി (29)നെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്. എസ് ഐ ബി ജിഷ്ണുവിന്റെ നേതൃത്വത്തില്‍ പാറക്കണ്ടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മോഷ്ടാവ് കുടുങ്ങിയത്.
വാഹനത്തിന്റെ രേഖകള്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ യുവാവിനു നല്‍കാന്‍ കഴിഞ്ഞില്ല. സ്‌കൂട്ടറിന്റെ ഉടമയുടെ പേര് ചോദിച്ചുവെങ്കിലും അതിനും മറുപടി ഉണ്ടായില്ല. തുടര്‍ന്നു ,ഇ പോസ് മെഷീന്‍ ഉപയോഗിച്ച് വാഹനത്തിന്റെ വിവരങ്ങള്‍ തേടിയപ്പോള്‍ എടക്കാട്, കുഞ്ഞിവളപ്പിലെ എം ടി ഷീനയുടെ സ്‌കൂട്ടര്‍ ആണെന്നു വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ഉടമയെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. തന്റെ സ് ക്കൂട്ടർ മാര്‍ച്ച് 27ന് താവക്കര പുതിയ ബസ്സ്റ്റാന്റില്‍ നിന്നു മോഷണം പോയതാണെന്നു ഷീന പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് സ്‌കൂട്ടര്‍ മോഷണത്തിന് യുവാവിനെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page