പയ്യന്നൂര്‍: സ്‌കൂളിലേയ്ക്ക് പോയ വിദ്യാര്‍ത്ഥിനി -വിദ്യാര്‍ത്ഥികളെ കാണാതായി പരാതി. ചെറുകുന്ന് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ 16കാരന്‍, ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന 15 കാരി എന്നിവരെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
28ന് രാവിലെയാണ് ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും ഇരുവരും വീടുകളില്‍ തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പതിനാറുകാരനെയും കാണാതായ വിവരം ലഭിച്ചത്.
ഇരുവരും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലും അവിടെ നിന്ന് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലും എത്തിയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ഈ വിവരം പൊലിസിനു ലഭിച്ചത്.







