കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയില്‍ നിന്നു 19 കാരിയെ കാണാതായതായി പരാതി. കരികടവിലെ എം സമീറയുടെ മകള്‍ ജാസ്മിന(19)യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരമണിയോടെ വീട്ടില്‍ നിന്നു പോയ മകള്‍ തിരിച്ചെത്തിയില്ലെന്നും സജീര്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞു.
യുവതിയെ കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. സജീറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.






