ശുചിത്വം: ശാന്തിപ്പള്ളം- ഭാസ്‌ക്കര നഗര്‍ റോഡില്‍ നവോദയ ക്ലബ്ബ് ആറു സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു

കുമ്പള: ശുചിത്വം മഹത്വമെന്നു സര്‍ക്കാരും ജീവനക്കാരും പറഞ്ഞുകൊണ്ടിരിക്കെ പരിസര ശുചിത്വം ഉറപ്പാക്കുന്നതിന് കുമ്പളയില്‍ ഒരു യുവജന സംഘടന അതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു നീങ്ങുന്നു.കുമ്പള ഭാസ്‌ക്കര നഗറിലെ നവോദയ ഫ്രണ്ട്‌സ് ക്ലബ്ബാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രവര്‍ത്തനത്തിനു മാതൃകയായി മാറിയിരിക്കുന്നത്. കുമ്പള ശാന്തിപ്പള്ള മുതല്‍ ഭാസ്‌ക്കര നഗര്‍ വരെ ക്ലബ്ബ് പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹകരണത്തോടെ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു. ഇതിലൊന്നു സോളാര്‍ സി സി ടി വി ക്യാമറയാണ്. ഈ ക്യാമറ സദാ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ചുറ്റിലുമുള്ള പ്രവര്‍ത്തനങ്ങള്‍ റിക്കാഡ് ചെയ്യാന്‍ കഴിയുന്നു. ഇതിനു പുറമെ റോഡിന്റെ ഇതേ ഭാഗത്തു മറ്റ് അഞ്ച് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റോഡില്‍ മാലിന്യങ്ങള്‍ തള്ളുന്നവരെ പിടികൂടാന്‍ വേണ്ടിയാണിത്. ക്യാമറകള്‍ സ്ഥാപിക്കുന്നതിനു മുമ്പ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ശാന്തിപ്പള്ള മുതല്‍ ഭാസ്‌ക്കര നഗര്‍ വരെ റോഡ് വൃത്തിയാക്കിയിരുന്നു. വൃത്തിയാക്കിയതിനു പിറ്റേന്നു ആരോ മാലിന്യങ്ങള്‍ റോഡ് സൈഡില്‍ നിക്ഷേപിച്ചു. ഇതില്‍ ദുഃഖിതരായ യുവാക്കള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ആശുപത്രിയില്‍ നിന്നു ചികിത്സ നേടിയതിന്റെ രസീതു കണ്ടെത്തുകയും അതുവഴി മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തി അയാളെക്കൊണ്ടു മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു. മറ്റൊരാള്‍ക്കെതിരെ ശുചിത്വമിഷനെക്കൊണ്ടും നടപടിയെടുപ്പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page