നേപ്പാള്‍ മുഖ്യമന്ത്രിയായി 35 കാരന്‍ ബലേന്ദ്രഷാ ചുമതലയേറ്റു; മുന്‍ പ്രധാനമന്ത്രി കെ പി ഒലി അറസ്റ്റില്‍

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി 35 കാരനായ ബലേന്ദ്രഷാ ചുമതലയേറ്റു. റാപ്പ് ഗായകനും കാഠ്മണ്ഡു മുന്‍ മേയറുമാണ്. രാജ്യത്ത് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി ആറുമാസത്തോളം നീണ്ട പ്രക്ഷോഭത്തെ തുടര്‍ന്നു പ്രധാനമന്ത്രി കെ പി ഒലി രാജി വച്ചതിനെ തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ബലേന്ദ്രഷായുടെ സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിക്കു 275 സീറ്റില്‍ 182 സീറ്റ് ലഭിച്ചു. പ്രക്ഷോഭത്തില്‍ 51 പേര്‍ കൊല്ലപ്പെടുകയും 1300 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിനു തടവുകാര്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ടു. പ്രധാനമന്ത്രി കെ പി ഒലി ശര്‍മ്മ അക്രമങ്ങളെ തുടര്‍ന്നു രാജിവച്ചു. ആഭ്യന്തരമന്ത്രി രമേശ് ലേഖക്കും രാജിവച്ചിരുന്നു.

അതേസമയം ജെന്‍സി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ചു കെ പി ശര്‍മ്മ ഒലിയെയും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ലേഖക്കിനെയും പൊലീസ് അറസ്റ്റു ചെയ്തു. പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹാദൂര്‍ കര്‍ക്കിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അറസ്റ്റ്. നിരവധി പ്രമുഖ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page