ഇറാൻ -അമേരിക്ക അക്രമം : പവർ പ്ലാന്റ് അക്രമം തൽക്കാലമി ല്ല : ട്രമ്പ്

വാഷിംഗ്ടൺ : ഏപ്രിൽ ആറു വരെ ഇറാന്റെ ഊർജ ശേഖരങ്ങൾക്ക് നേരെ ആക്രമം നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു.ഇറാന്റെ അഭ്യർത്ഥന മാനിച്ചാ ണിതെന്നും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.അമേരിക്കൻ സമാധാന പദ്ധതിയോടുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രതികരണം തണുത്ത മട്ടിൽ ആയിരുന്നെങ്കിലും മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിന് താൻ കാത്തിരിക്കുന്നു വെന്ന് ട്രംപ് സൂചിപ്പിച്ചു. ചർച്ച തുടരുന്നു. വ്യാജവാർത്ത മാധ്യമങ്ങളും മറ്റുള്ളവരും നടത്തുന്ന പ്രചാരണങ്ങൾ തെറ്റാണ്-സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് എണ്ണ ടാങ്കറുകൾക്ക് തുറന്നു കൊടുക്കാൻ ട്രംപ് ആദ്യം 48 മണിക്കൂർ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ അതിനുശേഷം സമയപരിധി രണ്ടുതവണ അദ്ദേഹം മാറ്റി. ഏപ്രിൽ ആറിന് രാത്രി 8 മണി വരെ ഇറാന്റെ ഊർജ പ്ലാന്റുകൾ നശിപ്പിക്കില്ല -അദ്ദേഹം പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 15 ആവശ്യങ്ങൾ അമേരിക്ക പാകിസ്ഥാൻ വഴി ഇറാനു കൈമാറിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. അതെ സമയം അമേരിക്കൻ നിർദ്ദേശങ്ങൾക്കുള്ള മറുപടി ഇന്നലെ രാത്രി മാധ്യസ്ഥർ വഴി ഔദ്യോഗികമായി അയച്ചിട്ടുണ്ടെന്ന് ഉണ്ടെന്നും അതിനുള്ള അമേരിക്കയുടെ മറുപടി കാത്തിരിക്കുകയാണെന്നും ഇറാൻ പ്രതികരിച്ചു. ലബനനിലെഹിസ്ബു ള്ള ഉൾപ്പെടെ ഇറാൻ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾക്കെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യമെന്ന് അമേരിക്കക്കുള്ള മറുപടിയിൽ ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മധ്യസ്ഥ സംഘം സൂചിപ്പിച്ചു. അതേസമയം ഹോർമു സ് കടലിടുക്കിലൂടെ 10 എണ്ണ താങ്കറുകൾ കടന്നുപോകാൻ ഇറാൻ അനുവദിച്ചത് ചർച്ചകളുടെ ഗൗരവം തിരിച്ചറിഞ്ഞാണെന്ന് ട്രംപ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page