തിരുവനന്തപുരം: മുൻ സന്തോഷ് ട്രോഫി താരവും ടൈറ്റാനിയത്തിന്റെ സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ നാലുഗ്രാം എം ഡി എം എയുമായിഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു എം ഡി എം എ ഇടപാട് എന്ന് എക്സ്സൈസ് പറഞ്ഞു. ഇടപാടുകരെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി ആയിരുന്നു കച്ചവടം. തലസ്ഥാനത്തെ മയക്കുമരുന്നിടപാടിന്റെ പ്രധാന കണ്ണിയാണ് ഇയാളെ ന്നു എക്സ്സൈസ് സംശയിക്കുന്നു.പൂന്തുറ സ്വദേശിയാണ്. മയക്കു
മരുന്നിടപാടുമായി ബന്ധപ്പെട്ടു നേരത്തെ നജീബിനെതിരെ പരാതിയുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം അടുത്തിടെയായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.







