കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ,കൂട്ടുകാരെ കൂടെ കൂട്ടി 172 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാവ് കുഞ്ചത്തൂര്‍, ജിഎച്ച്എസ് റോഡിലെ 39കാരിക്കെതിരെയാണ് മഞ്ചേശ്വരം എസ്‌ഐ വൈഷ്ണവ് രാമചന്ദ്രന്‍ സ്വമേധയാ കേസെടുത്തത്. മാര്‍ച്ച് 20ന് രാവിലെ 8.30 മണിക്ക് കണ്വതീര്‍ത്ഥയിലാണ് കേസിനാസ്പദമായ സംഭവം. ബീച്ച് റോഡിലും അതിനു മുമ്പുള്ള ചില ദിവസങ്ങളില്‍ മഞ്ചേശ്വരം ഹൈവെയിലും കാര്‍ ഓടിച്ചതായി മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിക്കുന്നത് സംബന്ധിച്ച് മാതാവിനോട് പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും 25-ാം തിയതി കുട്ടി വീണ്ടും കാര്‍ ഓടിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.






