മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെഎം അഷ്‌റഫ് നാമനിർദ്ദേശപത്രിക പിന്‍വലിച്ചു. വ്യാഴാഴ്ച രാവിലെ ഉപ്പളയില്‍ സംസ്ഥാന പ്രസിഡണ്ട് ലത്തീഫിന്റെ സാന്നിധ്യത്തില്‍ നടന്ന എസ്ഡിപിഐ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയ ശേഷം ഉച്ചയോടെ കലക്ടറേറ്റിലെത്തി പത്രിക പിന്‍വലിച്ചത്. മഞ്ചേശ്വരത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതിനെ ചൊല്ലി ഉപ്പളയില്‍ ചേര്‍ന്ന യോഗത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നതെന്നാണ് പുറത്തു വരുന്ന വിവരം. പാര്‍ട്ടി പറഞ്ഞിട്ടാണ് മത്സരിക്കാന്‍ പത്രിക നല്‍കിയത്. ഇതേ നേതൃത്വം തന്നെ പിന്‍വലിക്കാന്‍ പറയുന്നു. ഇതു ശരിയായ രീതിയല്ലെന്നു പറഞ്ഞ് യോഗത്തില്‍ നിന്നു ഇറങ്ങിയ ശേഷമാണ് അഷ്റഫ് പത്രിക പിന്‍വലിച്ചത്. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളിലും രാജിവയ്ക്കുന്നതായും അഷ്‌റഫ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍
നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷ: നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി, ഉപ്പളയിലും കുണിയയിലും നീലേശ്വരത്തും ക്യാമ്പു തുറന്നു, സി ആര്‍ പി എഫും ഇന്‍ഡോ ടിബറ്റ് ബോര്‍ഡര്‍ പൊലീസും ഉടന്‍ എത്തും

You cannot copy content of this page