കേരളത്തിലെ നഴ്‌സുമാരെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി; ആശുപത്രിയില്‍ കഴിയുന്ന മാതാവിനെ പരിചരിച്ചത് ഇടവേളയില്ലാതെ

ന്യൂഡല്‍ഹി: കേരളത്തിലെ നഴ്‌സുമാരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രശംസിച്ചു. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ കേരളത്തിലെ നഴ്‌സുമാരെ വാനോളം പുകഴ്ത്തിയത്. കഴിഞ്ഞ ദിവസം മാതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രാഹുല്‍ കുറിപ്പ് പങ്കുവച്ചത്.

ഒരു പോള കണ്ണടയ്ക്കാതെ ഓരോ മണിക്കൂര്‍ ഇടവിട്ട് അവര്‍ പരിശോധനയ്‌ക്കെത്തും. തന്റെ അമ്മയെ മാത്രമല്ല, ഇതുപോലെ എത്ര രോഗികളെയാണ് അവര്‍ ഉറങ്ങാതെ പരിചരിക്കുന്നത് എന്നാണ് രാഹുല്‍ ചോദിക്കുന്നത്. കേരളത്തിലെ നഴ്സുമാര്‍ എത്ര ആണ്‍മക്കളെയും, പെണ്‍മക്കളെയും, സഹോദരന്മാരെയും, സഹോദരിമാരെയും അവരുടെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളില്‍ ആശ്വസിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ കുറിച്ചു.

‘ഇന്നലെ രാത്രി, ഏതൊരു മകനെയും പോലെ, ഞാന്‍ ആശുപത്രിയിലെ എന്റെ അമ്മയുടെ മുറിയിലെ ഒരു ചെറിയ സോഫയില്‍ ഉറങ്ങുകയായിരുന്നു. അവരുടെ ആരോഗ്യത്തെക്കുറിച്ച് ഞാന്‍ വളരെയധികം ആശങ്കാകുലനായിരുന്നു. എന്നാല്‍ രാത്രി മുഴുവന്‍, ഒരു കാര്യം മാത്രം എന്നെ ആശ്വസിപ്പിച്ചു. എന്റെ അമ്മയെ പരിശോധിക്കാന്‍ ഓരോ മണിക്കൂറിലും വരുന്നത് കേരളത്തില്‍ നിന്നുള്ള നഴ്സായിരുന്നു എന്നതായിരുന്നു അത്. ഓരോ മണിക്കൂറിലും അവര്‍ വന്ന് പരിശോധിക്കും. പുഞ്ചിരിക്കും, അവരുടെ കൈ പിടിക്കും. കേരളത്തിലെ നഴ്സുമാര്‍ എത്ര ആണ്‍മക്കളെയും, പെണ്‍മക്കളെയും, സഹോദരന്മാരെയും, സഹോദരിമാരെയും അവരുടെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളില്‍ ആശ്വസിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ ചിന്തിച്ചു.

രാത്രി ഉറങ്ങുമോ, അതോ രാത്രി മുഴുവന്‍ ജോലി ചെയ്യുമോ എന്ന് ഞാന്‍ ചോദിച്ചു. രാത്രി മുഴുവന്‍ ജോലി ചെയ്യുന്നുവെന്നായിരുന്നു മറുപടി. അങ്ങനെ, ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍, കേരളത്തില്‍ മാത്രമല്ല, ഡല്‍ഹിയിലും, രാജ്യത്തുടനീളവും, ലോകമെമ്പാടുമുള്ള, കേരളത്തിലെ സ്ത്രീകള്‍, ആളുകളെ ആശ്വസിപ്പിക്കുകയും, അവരുടെ കൈകള്‍ പിടിച്ച്, അവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇതാണ് കേരള സംസ്ഥാനത്തിന്റെ ആത്മാവ്- രാഹുല്‍ കുറിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍
നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷ: നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി, ഉപ്പളയിലും കുണിയയിലും നീലേശ്വരത്തും ക്യാമ്പു തുറന്നു, സി ആര്‍ പി എഫും ഇന്‍ഡോ ടിബറ്റ് ബോര്‍ഡര്‍ പൊലീസും ഉടന്‍ എത്തും

You cannot copy content of this page