പാണക്കാട്, സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വ്യാജ പ്രചരണം 15 കോടി രൂപ കൊടുക്കാത്ത വിരോധത്തില്‍; പിന്നില്‍ കാപ്പ കേസ് പ്രതി, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കാപ്പ കേസില്‍ പ്രതിയായ മുഹമ്മദ് റോഷന്‍ എന്നയാളാണ് പ്രചരണം നടത്തിയതെന്നാണ് പെരിന്തല്‍ മണ്ണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇയാള്‍ സാദിഖലി തങ്ങളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത ശേഷം അടുത്ത ബന്ധുവിനെ വിളിച്ച് 15 കോടി രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം സോഷ്യല്‍ മീഡിയ വഴി പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ പണം കൊടുക്കാന്‍ തങ്ങളോ, ബന്ധുക്കളോ തയ്യാറായില്ല. ഈ വിരോധത്തില്‍ മാര്‍ച്ച് 22ന് ആണ് തങ്ങള്‍ക്കെതിരെ ആക്ഷേപ പോസ്റ്റ് ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഏതാനും ദിവസം മുമ്പ് വിദേശത്തു നിന്നു ആരംഭിച്ച അക്കൗണ്ട് ഉപയോഗിച്ചാണ് പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
മലപ്പുറം സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വ്യാജ പ്രചരണത്തിനു പിന്നില്‍ കാപ്പ കേസ് പ്രതിയായ മുഹമ്മദ് റോഷന്‍ എന്ന ആള്‍ ആണെന്നു തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസും കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കൂട്ടുകാരെ കൂട്ടി കാറോടിച്ചത് 172 കിലോമീറ്റര്‍ വേഗതയില്‍; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു, ആര്‍സി ഉടമയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു, കാര്‍കസ്റ്റഡിയില്‍
നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷ: നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി, ഉപ്പളയിലും കുണിയയിലും നീലേശ്വരത്തും ക്യാമ്പു തുറന്നു, സി ആര്‍ പി എഫും ഇന്‍ഡോ ടിബറ്റ് ബോര്‍ഡര്‍ പൊലീസും ഉടന്‍ എത്തും

You cannot copy content of this page