പനാജി: മൂന്നു വര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 30 പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ ഗോവയില്‍ 20 കാരന്‍ അറസ്റ്റില്‍. കുര്‍ചോറം കക്കോറ മുനിസിപ്പല്‍ കൗണ്‍സിലര്‍ സുശാന്ത് നായിക്കിന്റെ മകന്‍ സോഹം നായിക്കാണ് (20) അറസ്റ്റിലായത്. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്.
പീഡന വിവരം യുവാവ് തന്നെയാണ് സുഹൃത്തുക്കളെ അറിയിക്കുന്നത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പീഡന വിവരം പുറത്തുവന്നതോടെ യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.







