കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി നാമനിർദ്ദേശപത്രിക പിൻവലിച്ചതു കൊണ്ടൊന്നും ബി ജെ പിക്കു ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണപരിപാടിക്കിടയില്‍ പെര്‍ളയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫിന്റെ സമ്മര്‍ദ്ദം കൊണ്ടോ, വശീകരണം കൊണ്ടോ ആയിരിക്കാം എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്. അതൊന്നും ബി ജെ പി കാര്യമാക്കുന്നില്ല. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മുസ്ലീം ന്യൂനപക്ഷ സമുദായത്തിലെ നല്ലൊരു ശതമാനം വോട്ടര്‍മാരുടെ പിന്തുണയോടെ ബി ജെ പി സ്ഥാനാര്‍ത്ഥി ജയിക്കും- അദ്ദേഹം പറഞ്ഞു. ഇടതു -വലതു മുന്നണികള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






