തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് രാവിലെ പവന് 480 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വീണ്ടും 1720 രൂപ ഇടിഞ്ഞു. ഇതോടെ ഇന്ന് പവന് ആകെ കുറഞ്ഞത് 2200 രൂപയാണ്. ഗ്രാമിന് 215 രൂപ കുറഞ്ഞു. 13,250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്ന് രാവിലെ ഒരു പവന് 1,07, 720 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം ഒരു പവന് 1,06,000 രൂപയായി.
ഇന്നലെ രണ്ട് തവണയായി 3400 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്ന് രണ്ടുതവണ വില കുറഞ്ഞിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ ഇടിവിന് കാരണം. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 15 നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇതു തള്ളിയ ഇറാന്‍ യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി. ചര്‍ച്ചാ സാധ്യത മങ്ങിയതിനു പിന്നാലെ രാജ്യാന്തര എണ്ണവില വീണ്ടും കുതിപ്പുതുടങ്ങി. ഇതോടെ സ്വര്‍ണവില താഴ്ന്നു. ചര്‍ച്ചയ്ക്ക് സന്നദ്ധമല്ലെങ്കിലും യുഎസ് മുന്നോട്ടുവച്ച പ്ലാന്‍ പരിശോധിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, യുഎസിന് മുന്‍പില്‍ ഇറാന്‍ ചില നിര്‍ദേശങ്ങളും വച്ചിട്ടുണ്ട്. ഇതെല്ലാം സ്വര്‍ണ വില കുറയാന്‍ കാരണമെന്ന് പറയുന്നു.







