കാസര്‍കോട്: കുമ്പള പാറ ആലി ചാമുണ്ഡി ക്ഷേത്രം കളിയാട്ടം 31നു രാവിലെ ആരംഭിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. 30ന് ഭണ്ഡാര വീട്ടില്‍ നിന്നു ഭണ്ഡാരം ക്ഷേത്രത്തിലെത്തിക്കും. 31ന് രാവിലെ കൊടിയേറ്റം. മാര്‍ച്ച് ഒന്നിന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം. 2നും വെള്ളാട്ടം തുടരും. 3നു നടുക്കളിയാട്ടം. കാഴ്ച്ചാ സമര്‍പ്പണം, 4ന് പകലും രാത്രിയും തെയ്യങ്ങള്‍. 5 രാവിലെ മുതല്‍ തെയ്യങ്ങള്‍ വൈകിട്ട് ധാര്‍മ്മിക സഭ, കളിയാട്ട ദിവസങ്ങള്‍ ഭജന, കലാപരിപാടികള്‍, ധാര്‍മ്മിക സഭ എന്നിവയുമുണ്ടാവും. എല്ലാ ദിവസവും അന്നദാനവുമുണ്ടാവുമെന്നു ജഗദീഷ് പ്രസാദ്, ഗണേശന്‍ അരമങ്ങാനം, സന്തോഷ് കുമ്പള, ദീപക് കാര്‍ളെ, നവീന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.







