മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലും റോഡരുകില്‍ നില്‍ക്കുകയായിരുന്ന രണ്ടുപേരെയും ഇടിച്ചു തെറുപ്പിച്ചു; ഒരാളുടെ നില ഗുരുതരം, സംഭവം മീഞ്ച മജ്ബയലില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിലും റോഡരുകില്‍ നില്‍ക്കുകയായിരുന്ന രണ്ടു പേരെയും ഇടിച്ചു തെറുപ്പിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന മജിബയലിലെ ദയാനന്ദ (37)കൃഷ്ണ കുമാര്‍ (29), സുധാകര (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സാരമായി പരിക്കേറ്റ ദയാനന്ദനെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി ഒന്‍പതരമണിയോടെ മീഞ്ച, മജ്ബയലില്‍ ആണ് അപകടം. ദയാനന്ദ റോഡരുകില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ ഇരുന്നും മറ്റു രണ്ടുപേര്‍ സമീപത്തു നിന്നും സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ ഹൊസങ്കടി ഭാഗത്തു നിന്നു മിയാപദവ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ ഇവരെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ഓടിക്കൂടിയ ആള്‍ക്കാര്‍ പരിക്കേറ്റ മൂന്നു പേരെയും ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ എത്തിച്ചു. കൃഷ്ണ കുമാറിനെയും സുധാകരയെയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന പൈവളിഗെ, അമ്മേരി, ചിപ്പാര്‍, സീറന്തടുക്കയിലെ ബി ഷഹദി (40)നെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മദ്യലഹരിയില്‍ അശ്രദ്ധയിലും അജാഗ്രതയിലും കാര്‍ ഓടിച്ചുവെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷ: നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി, ഉപ്പളയിലും കുണിയയിലും നീലേശ്വരത്തും ക്യാമ്പു തുറന്നു, സി ആര്‍ പി എഫും ഇന്‍ഡോ ടിബറ്റ് ബോര്‍ഡര്‍ പൊലീസും ഉടന്‍ എത്തും
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു

You cannot copy content of this page