പാലക്കാട്: വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കുണ്ടളശ്ശേരി ഗവ. എല്‍. പി. സ്‌കൂളിലെ അധ്യാപികയായ സുശീല (50) യാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മാഞ്ചേരിക്കാവില്‍ ഇന്ന് രാവിലെയാണ് അപകടം. കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചതിനുശേഷം തെറിച്ചുമാറിയ ബൈക്ക് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.
അധ്യാപികയായ സുശീല ഈ ഓട്ടോയിലെ യാത്രക്കാരിയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ അധ്യാപികയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.







