നിലമ്പൂര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചുങ്കത്തറ കുന്നത്ത് പട്ടികവര്‍ഗ നഗറിലെ ശിവന്‍-അംബുജം ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി മൂക്കില്‍ നിന്നു രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞിനെ ചുങ്കത്തറയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു.
പിന്നാലെയാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കാണുന്നത്. കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അംബുജം കുഞ്ഞിനെ പ്രസവിച്ചത്.







