കണ്ണൂര്‍: 30 ഗ്രാം എം ഡി എം എയുമായി കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. കാസര്‍കോട്, മുളിയാര്‍, അമ്മങ്കോട്, മുസമ്മില്‍ ഹൗസിലെ ബി മുഹമ്മദ് ഷമീര്‍ (28), ബേക്കല്‍ ഫോര്‍ട്ട് ഗോള്‍ഡന്‍ ഹൗസിലെ കെ അബ്ദുല്‍ നാസര്‍ (33), കണ്ണൂര്‍ കണ്ണാടിപ്പറമ്പ, നാറാത്തെ ജി എം മന്‍സിലില്‍ കെ എം ഷനാദ് (19), പള്ളിപ്പറമ്പയിലെ എ കെ മുഹമ്മദ് (40) ചേളേരി, പി വി ഹൗസിലെ സി പി മുഹമ്മദ്(45), കണ്ണാടിപ്പറമ്പയിലെ കെ മുബഷീര്‍ (20) എന്നിവരെയാണ് വളപ്പട്ടണം പൊലീസ് അറസ്റ്റു ചെയ്തത്.വളപ്പട്ടണം ടോള്‍ ഗേറ്റിനു സമീപത്തെ ട്രെയാംഗിള്‍ റെസിഡന്‍സിയിലെ മുറിയില്‍ വച്ചാണ് സംഘം പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ലോഡ്ജിലെത്തിയത്.







